04:02am 11 November 2026
NEWS
അറബിക്കടലിൽ പുതിയ ആഴക്കടൽ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആർഐ
03/07/2026  06:03 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അറബിക്കടലിൽ പുതിയ ആഴക്കടൽ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആർഐ
HIGHLIGHTS

പുതുതായി കണ്ടെത്തിയ ആഴക്കടൽ മത്സ്യം 

കൊച്ചി: അറബിക്കടലിൽ നിന്ന് പുതിയ ഇനം ആഴക്കടൽ മത്സ്യത്തെ കണ്ടെത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ലക്ഷദ്വീപ് കടലിന്റെ കിഴക്കൻ മേഖലയിൽ 350 മുതൽ 500 മീറ്റർ വരെ ആഴമുള്ള ഭാഗത്താണ് ഇവയെ കണ്ടെത്തിയത്. കൊല്ലം ശക്തികുളങ്ങര ഹാർബറിൽ എത്തിയ ആഴക്കടൽ ട്രോളിംഗ് ബോട്ടുകളിൽ നിന്നാണ് ഗവേഷണത്തിനാവശ്യമായ ആറ് മത്സ്യങ്ങളെ സിഎംഎഫ്ആർഐ ശാസ്ത്രജ്ഞർക്ക് ലഭിച്ചത്.ഇന്ത്യൻ ഡോറി  എന്ന് വിളിക്കുന്ന ഈ മത്സ്യത്തിന് 'സിറ്റോപ്‌സിസ് ഇൻഡിക്ക' എന്നാണ് ശാസ്ത്രീയ നാമം നൽകിയിരിക്കുന്നത്

സിഎംഎഫ്ആർഐയിലെ ഡോ ആർ രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് പുതിയ കണ്ടെത്തലിന് പിന്നിൽ.പരമ്പരാഗത ശാസ്ത്രീയ വർഗ്ഗീകരണ രീതികളിലും അത്യാധുനിക ഡി.എൻ.എ.  പരിശോധനയിലുമാണ് ഇത് പുതിയ ഇനം മീനാണെന്ന് ഗവേഷകർ സ്ഥിരീകരിച്ചത്. ഇതുവരെ ഇന്ത്യൻ മഹാസമുദ്രത്തിൽ കാണപ്പെടുന്ന ഈ മത്സ്യങ്ങൾ അറ്റ്ലാന്റിക് സമുദ്രത്തിൽ കാണപ്പെടുന്ന 'സിറ്റോപ്സിസ് റോസിയ' എന്ന വിഭാഗത്തിൽപ്പെട്ടതാണെന്നാണ് കരുതിയിരുന്നത്. എന്നാൽ, ജനിതകഘടനയിൽ ഇവയിൽ നിന്ന് വ്യത്യസ്തമാണ് പുതിയ മത്സ്യമെന്ന് കണ്ടെത്തി. 

ഇന്ത്യൻ ജേണൽ ഓഫ് ഫിഷറീസ് ജേണലിൽ് ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരങ്ങളിലെ ആഴക്കടലിൽ ഇനിയും കണ്ടെത്താത്ത വലിയൊരു സമുദ്ര ജൈവവൈവിധ്യം ഒളിഞ്ഞിരിപ്പുണ്ടെന്ന് സൂചന നൽകുന്നതാണ് പുതിയ കണ്ടെത്തൽ.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img